loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ഗാന്ധി - ഗുരുദേവൻ സമാഗമ ശതാബ്ദി : കൊല്ലം അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ശിവഗിരി മഠം സന്ദർശിച്ചു

ശിവഗിരി : ശ്രീനാരായണ ഗുരുദേവനെയും ഗുരുദർശനത്തെയും ശിവഗിരി മഠത്തെക്കുറിച്ചും ഏറെ അറിയുന്നതിനായി വിദ്യാർത്ഥികൾ അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമൊപ്പം കൊല്ലത്തുനിന്നും ശിവഗിരിയിലെത്തി. ഇന്നലെ രാവിലെ കൊല്ലം അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം വിഭാഗം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു ഇൗ പഠനയാത്ര. ശിവഗിരിയിൽ മഹാത്മാഗാന്ധി  ഗുരുദേവ സമാഗമ വേദിയായ വെദിക മഠത്തിൽ കുറേ നേരം ചിലവഴിച്ചായിരുന്നു ഇവരുടെ മടക്കം. വെദിക മഠത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വിദ്യാർത്ഥികളെ സ്വീകരിച്ചു. വിദ്യാദേവത പ്രതിഷ്ഠയുള്ള ശാരദാമഠം, ഗുരുദേവ റിക്ഷാമണ്ഡപം, ബോധാനന്ദസ്വാമി സമാധിപീഠം, മഹാസമാധി എന്നിവിടങ്ങളിലും ദർശനം നടത്തുകയുണ്ടായി . അധ്യാപകരായ രേഖ പി.എസ്, ധന്യ.എസ്, എെബ.എ , രാജലക്ഷ്മി.എസ്, ശ്യാമ എസ്.ആർ, സുജിത് കുമാർ, ശ്രീനിവാസൻ, വിദ്യാരംഗം കൺവീനറും അധ്യാപികയുമായ ബിന്ദു. ബി, മലയാളം കൺവീനർ ജയകുമാരി.ആർ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.