loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് - ഗുരുധർമ്മ പ്രചരണ സഭ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും അമ്പലപ്പുഴ ആലപ്പുഴ കുട്ടനാട് മണ്ഡലം കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ (18-04-2026)

ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് - ഗുരുധർമ്മ പ്രചരണ സഭ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും അമ്പലപ്പുഴ ആലപ്പുഴ കുട്ടനാട് മണ്ഡലം കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ (18-04-2026)

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും അമ്പലപ്പുഴ ആലപ്പുഴ കുട്ടനാട് മണ്ഡലം കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ 114- മത് ശിവഗിരി ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന്റെയും 64- മത് ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തിന്റെയും മുന്നോടിയായി ആലപ്പുഴ പള്ളാത്തുരുത്തി എസ്എൻഡിപി യോഗം 25 നമ്പർ ശാഖാ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് നടന്ന ധർമ്മ മീമാംസ പരിഷത്തിന്റെ ഉദ്ഘാടനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ നിർവഹിച്ചു. ശാന്തിഹവനവും ധർമ്മ പ്രബോധനവും ജിഡിപിഎസ് കേന്ദ്ര സെക്രട്ടറി അസംഗാനന്ദ സ്വാമികളും നിർവഹിച്ചു. ഉദ്ഘാടന വേദിയിൽ പരിഷത്ത് സ്വാഗതസംഘം ചെയർമാൻ ശ്രീ എം കെ നരേന്ദ്രൻ അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ എസ് ആർ ഷിജോ സ്വാഗതം ആശംസിച്ചു സഭയുടെ കേന്ദ്ര രജിസ്ട്രാർ സുകുമാരൻ അവർകൾ പരിഷത്ത് സന്ദേശം നൽകി സഭയുടെ കേന്ദ്ര കോർഡിനേറ്റർ ചന്ദ്രൻ പുളിംകുന്ന്, ജിഡിപിഎസ് ജില്ലാ പ്രസിഡൻറ് ശ്രീ ആർ പ്രസന്നകുമാർ ജില്ലാ സെക്രട്ടറി മുട്ടം സുരേഷ് ശാന്തി എസ്എൻഡിപി യോഗം 25 നമ്പർ ശാഖാ പ്രസിഡൻറ് പി സി അജിതൻ പള്ളാത്തുരുത്തി സെക്രട്ടറി ശ്രീ എൻ ശശിധരൻ, ജിഡിപിഎസ് കേന്ദ്ര സമിതി അംഗം ശ്രീ എം ഡി സലിം സഭയുടെ അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് ശ്രീ പി.റ്റി മധു അവർകൾ കുട്ടനാട് മണ്ഡലം സെക്രട്ടറി എം ആർ ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു സഭയുടെ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയും സ്വാഗതസംഘം ട്രഷററും ആയിട്ടുള്ള ശ്രീ വി.സി.അനിൽ വെള്ളൂർ കൃതജ്ഞതയും രേഖപ്പെടുത്തി