loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ശിവഗിരിയിലെ ഗുരുദേവ ജയന്തി സമ്മേളനം : ബഹു.സ്പീക്കർ ഉദ്ഘാടനം ചെയ്യും

ശിവഗിരിയിലെ ഗുരുദേവ ജയന്തി സമ്മേളനം : ബഹു.സ്പീക്കർ ഉദ്ഘാടനം ചെയ്യും

ശിവഗിരിയിലെ ഗുരുദേവ ജയന്തി സമ്മേളനം : ബഹു.സ്പീക്കർ ഉദ്ഘാടനം ചെയ്യും

ശ്രീനാരായണ ഗുരുദേവന്റെ 172 -ാമത് തിരുജയന്തിയോടനുബന്ധിച്ച് ആഗസ്റ്റ് 28നു രാവിലെ ഒൻപതരയ്ക്കു ശിവഗിരി മഠത്തിൽ നടക്കുന്ന ജയന്തി സമ്മേളനം ബഹു. കേരള നിയമസഭ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു ജയന്തി സന്ദേശം നൽകും. ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതമാശംസിക്കും. ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും ശ്രീ. അടൂർ പ്രകാശ് എം.പി, അഡ്വ. വി. ജോയ് എം.എൽ.എ, വർക്കല നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഗീതാ ഹേമചന്ദ്രൻ എന്നിവർ പ്രഭാഷണങ്ങളും നടത്തും. ശ്രീ. കെ.ജി ബാബുരാജൻ, ശ്രീ കെ. മുരളീധരൻ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡൻ്റ് ശ്രീ. ബി. ജയപ്രകാശ് കല്ലമ്പലം എന്നിവർ ആശംസകളർപ്പിക്കും. ആഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീമദ് വിരജാനന്ദഗിരി സ്വാമികൾ കൃതജ്ഞത പ്രകാശിപ്പിക്കും. ചടങ്ങിൽ വച്ച് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ തയ്യാറാക്കിയ ശ്രീനാരായണഗുരുദേവ ദിവ്യലീലാമൃതം വാല്യം രണ്ട്, ഡോ. സി ആര്‍ സന്തോഷിൻ്റെ ദൈവദശകം ഗുരുവിന്റെ മഹായാനം എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിക്കും.

തുടർന്ന് നടക്കുന്ന ശ്രീനാരായണധർമ്മചർച്ചാ സമ്മേളനം ബഹു. സഹകരണ- എക്സൈസ് വകുപ്പു മന്ത്രി ശ്രീ. എം.ലിജു ഉദ്ഘാടനം ചെയ്യും.